Uncategorized

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുനരാരംഭിക്കാൻ തീരുമാനമായി.

അപേക്ഷകർക്ക് parivaahan.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച് അവരവരുടെ സ്ഥലങ്ങളിലിരുന്ന് ടെസ്റ്റിൽ പങ്കെടുക്കാം.


അപേക്ഷിക്കുമ്പോൾ ആവശ്യമായ മെഡിക്കൽ, കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്യണം.

ഓൺലൈൻ ടെസ്റ്റിനായി അപേക്ഷിക്കുമ്പോൾ അപേക്ഷകന് സൗകര്യപ്രദമായ ദിവസവും തിരഞ്ഞെടുക്കാം. ടെസ്റ്റിനായി അനുവദിച്ച 30 മിനിറ്റ് സമയത്തിനുള്ളിൽ 50 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിൽ 30 ശരിയുത്തരങ്ങളാണ് നൽകേണ്ടത്.

പാസായവർക്ക് സാരഥി സോഫ്റ്റ് വെയറിലൂടെ ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്തെടുക്കാം. ലേണേഴ്സ് പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം ഓൺലൈനിലൂടെ റീ ടെസ്റ്റിനുള്ള ഫീസ് അടച്ച് മറ്റൊരു പരീക്ഷാ ദിവസം തിരഞ്ഞെടുക്കാം.

പരീക്ഷാ സഹായി mvd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാർത്ഥികൾ ശ്രദ്ധിക്കാൻ


✍️ ഒരാഴ്ചക്കുള്ളിൽ ടെസ്റ്റുകൾ പുനരാരംഭിക്കും.
✍️ ഓൺ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റിൽ കൂടി സമർപ്പിക്കണം.
✍️ എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കൽ, കാഴ്ച പരിശോധന സർട്ടിഫിക്കറ്റുകളും , വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
✍️ ഓൺലൈൻ ടെസ്റ്റിനായി ലഭ്യമായ തീയ്യതികളിൽ നിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കുക.
✍️ അപേക്ഷകളിൽ എന്തെങ്കിലും പിഴവ് ഉണ്ടെങ്കിൽ അപേക്ഷകന് ടി വിവരം SMS ആയി ലഭിക്കും.
✍️ പരിവാഹൻ സൈറ്റിൽ സാരഥി ലിങ്കിൽ apply online എന്ന മെനുവിൽ application status എന്ന ലിങ്ക് ഉപയോഗിച്ച് പോരായ്മകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കുക.
✍️ ടെസ്റ്റിന് അനുവദിക്കപ്പെട്ട ദിവസം ഐ.ഡി.യും പാസ് വേർഡും അപേക്ഷകൻ്റെ റജിസ്ട്രേർഡ് മൊബൈലിൽ SMS ആയി ലഭിക്കും. യാതൊരു കാരണവശാലും ഈ SMS മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല.
✍️ അപേക്ഷകൻ അദ്ദേഹത്തിൻ്റെ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ടെസ്റ്റിൽ പങ്കെടുക്കുക.
✍️ ലേണേഴ്സ് ടെസ്റ്റിന് 50 ചോദ്യങ്ങൾ ഉണ്ടാവും. ഇതിൽ 30 എണ്ണത്തിന് ശരിയായ ഉത്തരം തെരെഞ്ഞെടുത്താൽ ലേണേഴ്സ് ലൈസൻസ് ലഭിക്കും. ആകെ അനുവദിച്ച സമയം 30 മിനുട്ട്.
✍️ പാസ്സായവർക്ക് അവരുടെ ലേണേഴ്സ് ലൈസൻസ് സാരഥി സോഫ്റ്റ് വെയറിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുക്കാം. ഇത് മൊബൈൽ ഡോക്യുമെൻ്റായും സൂക്ഷിക്കാം.
✍️ പരീക്ഷയിൽ പരാജയപ്പെട്ടാൽ റീ ടെസ്റ്റ് ഫീസടച്ച് മറ്റൊരു ദിവസം പരീക്ഷയിൽ പങ്കെടുക്കാം.
✍️ പരീക്ഷാ സഹായി mvd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

❌ യാതൊരു കാരണവശാലും ഡ്രൈവിംഗ് സ്ക്കൂളുകളിലോ അതുപോലുള്ള ഏജൻസികളിലോ അവരുടെ സഹായത്തോടെയോ ടെസ്റ്റിൽ പങ്കെടുക്കാൻ പാടില്ല.
❌ എന്തെങ്കിലും തരത്തിലുള്ള ഇത്തരം ക്രമക്കേടുകൾ ബോദ്ധ്യപ്പെടുന്ന പക്ഷം അത്തരം അപേക്ഷകരെ അയോഗ്യരാക്കും.
❌ക്രമക്കേടുകൾക്ക് ഒത്താശ ചെയ്യുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ കർശന നിയമs നടപടികൾ സ്വീകരിക്കും
mvd.kerala.gov.in

Related Articles

Back to top button
error: Content is protected !!
Close