CSC
Trending

ആധാറും റേഷൻ കാർഡും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാം

അവസാന തീയതി 31/10/2019

നിങ്ങൾ നിങ്ങളുടെ ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വേ​ഗമാകട്ടെ ഈ ഒക്ടോബർ 31 ആണ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന ദിവസം.


ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന ദിവസം. സെപ്റ്റംബർ 30 വരെയായിരുന്നു ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും സമയ പരിധി നീട്ടുകയായിരുന്നു

തീയതി നീട്ടിയത് എന്തിന്?

 സംസ്ഥാനത്ത് 36.1 ലക്ഷം കാർഡ് ഉടമകൾ ഇനിയും ആധാറുമായി റേഷൻ കാർഡിനെ ബന്ധിപ്പിക്കാനുണ്ട്. അവസാന തീയതി നീട്ടിയതോടെ ഇവർക്ക് കൂടി ആധാർ കാർ‍ഡിനെ റേഷൻ കാർഡുമായി ബന്ധിപ്പിക്കാനാകും. പ്രായമായവരും കിടപ്പു രോ​ഗികളുമാണ് കേരളത്തിൽ റേഷൻ കാർ‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരിൽ അധികവും. കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വീട്ടിലെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് റേഷൻ കാർഡ് ബന്ധിപ്പിക്കുന്നതിൽ കേരളം വളരെ മുന്നിലാണ്

എങ്ങനെ ബന്ധിപ്പിക്കാം

റേഷൻകട, COMMON SERVICE CENTRE (CSC), civilsupplieskerala എന്ന വെബ് സൈറ്റ് എന്നിവ വഴി ആധാർ ബന്ധിപ്പിക്കാം. റേഷന്‍ കടയില്‍ നിന്നും ഇ പോസ് മെഷീന്‍ വഴിയാണ് ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നത്.

ബന്ധിപ്പിച്ചില്ലെങ്കിൽ

2016ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകമാക്കിയപ്പോൾ മുതൽ റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരുന്നു. ഭക്ഷ്യ ധാന്യങ്ങൾ യഥാർത്ഥ അവകാശിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. എന്നാൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിലും റേഷൻ മുടങ്ങില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങുമെന്ന തെറ്റായ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു ഇത്.

വഴികൾ

 https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായി ആധാ‍ർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാം. കാർഡിലെ ഒരു അംഗം എങ്കിലും ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ആധാറിന്റെ പകർപ്പും റേഷൻകാർഡും നൽകി COMMON SERVICE CENTRE (CSC)മുഖേന ആധാർ ബന്ധിപ്പിക്കാം.  ആധാറിന്റെ പകർപ്പും റേഷൻ കാർഡും നൽകി താലൂക്ക് സപ്ളൈ ഓഫീസുകൾ മുഖേന ബന്ധിപ്പിക്കാം.


Notification

Related Articles

Back to top button
error: Content is protected !!
Close