COVID-19

ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ

ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് -19 ലോക്ക് ഡൌൺ പുതുക്കിയ നിർദേശങ്ങളനുസരിച്ച് ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമായ രോഗികൾ, മരിച്ചവരുടെ അല്ലെങ്കിൽ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്കു മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

മാർഗനിർദേശങ്ങൾ

ഗർഭിണികൾ

1 ഗർഭിണി ആണെന്നും, പ്രതീക്ഷിക്കുന്ന പ്രസവ തീയതിയും, യാത്ര ചെയ്യുവാൻ ആരോഗ്യവതി ആണെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്


2 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാരിൽ കൂടുതൽ പാടില്ല. ഇവർ സാമൂഹിക അകലം പാലിക്കേണ്ടതാണ്


3 ഗർഭിണിയോടൊപ്പം സഞ്ചരിക്കുന്ന പ്രായപൂർത്തി ആകാത്ത കുട്ടികളെ അനുവദിക്കുന്നതാണ്


4 അപേക്ഷകൾ ഇമെയിൽ മുഘാന്തിരമോ വാട്സാപ്പിലോ ജില്ലാ കളക്ടർക്ക് സമർപ്പിക്കാവുന്നതാണ് ([email protected])


5 യോഗ്യമായ അപേക്ഷകൾ ജില്ലാ കളക്ടർ പരിശോധിച്ച് യാത്രാ തീയതിയും സമയവും രേഖപ്പെടുത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്


6 വാഹന പാസിനായുള്ള അപേക്ഷ മേല്പറഞ്ഞ സർട്ടിഫിക്കറ്റ് സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്


7 സംസ്ഥാന അതിർത്തിയിലെ ആരോഗ്യ/ റവന്യു/ പോലീസ് ഉദ്യോഗസ്ഥർ വാഹന പാസും ജില്ലാ കളക്ടറുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റും പരിശോധിച്ച് പ്രവേശനാനുമതി നൽകുന്നതാണ്


8 പരിശോധനാ സമയത്തു കോവിഡ് 19 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൊറോണ കെയർ സെന്ററുകിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നതാണ്. ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിൽ ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ് . എത്തേണ്ട സ്ഥലത്തു എത്തിക്കഴിഞ്ഞാൽ ഹെൽത്ത്/ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതും ആവശ്യമായ നടപടികൾ ചെയ്തു തരുന്നതുമാണ്

കേരളത്തിൽ ചികിത്സ തേടുന്നവർ

1 ചികിത്സ ആവശ്യമായ ആൾ വിശദമായ വിവരങ്ങളോടെ ചികിത്സയ്ക്കു പോകുന്ന ജില്ലയിലെ കളക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്


2 അപേക്ഷ പരിശോധിച്ച് യോഗ്യമായവയ്ക്കു ജില്ലാ കളക്ടർ അനുമതി പത്രം നൽകും


3 വാഹന പാസ്സിനായി ഈ അനുമതി പത്രം സഹിതം അതാത് സംസ്ഥാനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്


4 വാഹന പാസും ജില്ലാ കളക്ടറുടെ അനുമതി പത്രവും കേരളത്തിലേക്ക് പ്രവേശിക്കുവാൻ ആവശ്യമാണ്


5 ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു യാത്രക്കാരിൽ കൂടുതൽ പാടില്ല. ഇവർ സാമൂഹിക അകലം പാലിക്കേണ്ടതാണ്.


6 സാധാരണ ചികിത്സകൾ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തിൽ നിന്ന് തന്നെ ചെയ്യേണ്ടതാണ്


7 കേരളത്തിൽ പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റൈൻ നിയമങ്ങൾ ബാധകമായിരിക്കും

മരിച്ചവരുടെ അല്ലെങ്കിൽ മരണാസന്നരായവരുടെ അടുത്ത ബന്ധുക്കൾ

1 അതാത് സംസ്ഥാനത്തിൽ നിന്നും വെഹിക്കിൾ പാസ് വാങ്ങേണ്ടതാണ്


2 മരണപ്പെട്ട ആളുടെ അല്ലെങ്കിൽ അത്യാസന്ന നിലയിലുള്ള ആളുടെ വിശദ വിവരങ്ങൾ സഹിതം ഒരു സാക്ഷ്യ പത്രം യാത്ര ചെയ്യുന്ന ആൾ കയ്യിൽ കരുത്തേണ്ടതാണ്. പോലീസ് ഇതിന്റെ വാസ്തവികത പരിശോധിച്ച് പ്രവേശനം അനുവദിക്കുന്നതാണ്

Related Articles

Back to top button
error: Content is protected !!
Close