COVID-19
Trending

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഗ്രീന്‍, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

രാജ്യത്തെ സമ്പദ് വ്യവസ്ഥ നിശ്ചലാവസ്ഥയിലാണ്. ഇത് ഘട്ടംഘട്ടമായി ചലിപ്പിക്കുക അനിവാര്യമാണ്.

ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ . രാജ്യത്തെ കൊവിഡ് ഭൂപ്രദേശങ്ങളെ ഈ നിറങ്ങളിലൂടെ വേര്‍തിരിക്കുകയും തോത് അനുസരിച്ച് ഇളവുകള്‍ അനുവദിക്കുകയുമാണ് . 13 മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ രീതിയില്‍ ഇളവുകള്‍ വരുത്തുന്നത് . 

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍.

ഗ്രീൻ

ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവ്

ഗ്രീൻ മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ, ചൊവ്വാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്

ലോക്ഡൗൺ ഇളവുകൾ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഗ്രീന്‍, ഓറഞ്ച് ബി വിഭാഗത്തിനു നാളെ മുതൽ ലഭ്യമാകുന്ന എന്തെല്ലാം❓

?ഇളവുകൾ?

?ബസ് സർവീസ്

സ്വകാര്യ ബസുകൾ മേയ് മൂന്നിനു ശേഷമേ ഉണ്ടാകൂ. നിയന്ത്രണങ്ങളോടെ ബസ് ഓടിക്കാനാകില്ലെന്നാണു സംഘടനകളുടെ നിലപാട്.

?ഓട്ടോറിക്ഷാ


നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ചു മാത്രം ഓടും.

?ആശുപത്രി ഒപി വിഭാഗം


പ്രവർത്തിക്കും.

?️സ്വകാര്യ വാഹനങ്ങൾ

☝️ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുകൾ ഉള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും

✌️ ഇരട്ടയക്ക നമ്പറുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും

? അടിയന്തര ആവശ്യങ്ങൾക്കു പുറത്തിറക്കാം.

?️ ഹോട്ടൽ

ഹോട്ടൽ
തുറക്കും. വൈകിട്ട് 7 വരെ.

∙ ?‍♂️ബാർബർ ഷോപ്പ്

ശനി, ഞായർ ദിവസങ്ങളിൽ.

?അടിയന്തരമല്ലാത്ത യാത്രകൾ
അനുവദിക്കില്ല.

?അടിയന്തര ആവശ്യങ്ങൾക്ക് മാത്രം അനുമതി.

ലോക്ഡൗൺ സമയത്തെ അനുമതി മാത്രം ബാധകം.

∙ ?ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഷോപ്പുകൾ

നിർമാണ മേഖലയുമായി ബന്ധപ്പെട്ട സാധനങ്ങൾ എല്ലാ ദിവസവും തുറക്കാം.

?വീട്ടുപകരണങ്ങൾ ഞായറാഴ്ച മാത്രം.

?കുട്ടികളുടെ സ്കൂൾ പ്രവേശനം

അനുമതി ഇല്ല. സ്കൂളുകൾ മേയ് 3 വരെ അടഞ്ഞു കിടക്കും.

∙ ?️ആഘോഷ, ആചാര ചടങ്ങുകൾ

അനുമതി ഇല്ല. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്കു പരാമവധി 20 പേർ.

∙⚡ ടെലിഫോൺ, കെഎസ്ഇബി, വെള്ളം എന്നിവയുടെ ബില്ലുകൾ

‍കാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല ഓൺലൈൻ വഴിയും
കേന്ദ്ര സർക്കാർ സംരംഭമായ പൊതു സേവന കേന്ദ്രങ്ങൾ വഴിയും അടക്കാം

? വർക്ക് ഷോപ്പുകൾ

ഞായർ, വ്യാഴം ദിവസങ്ങൾ മാത്രം.

? പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ

തിങ്കൾ മുതൽ വെള്ളി വരെ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കും.

?‍♂️ആർടി ഓഫിസ്

മൂന്നിലൊന്ന് ജീവനക്കാരുമായി ഓഫിസ് പ്രവർത്തിക്കും.

?ഓഫിസ് വാതിൽ അടഞ്ഞു കിടക്കും.

?വാതിലിനു മുന്നിലെ ബോക്സിൽ അപേക്ഷകൾ നിക്ഷേപിക്കാം.

ഓൺലൈൻ ഇടപാടുകൾ നടക്കും.

ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, വാഹന റജിസ്ട്രേഷൻ തുടങ്ങിയവ നടക്കില്ല.

മൊബൈൽ ഷോപ്പുകൾ

നിലവിൽ ഞായറാഴ്ച തുറക്കാം,

?‍♂️നിർമാണ മേഖല

സാമൂഹിക അകലം പാലിച്ചു പണി ആരംഭിക്കാം.

നിർമാണ മേഖലയിൽ സിവിൽ, ഇലക്ട്രിക്കൽ സാധനങ്ങളുടെ വിപണനവും ചരക്കു നീക്കവും അനുവദനീയം.

?പനി , ചുമ എന്നിവയുള്ള രോഗികളെ പണിക്ക് ഇറക്കരുത്.

സാമൂഹിക അകലം പാലിച്ചുവെന്ന് ഉറപ്പാക്കേണ്ടത് തൊഴിൽ നൽകുന്നയാളുടെ ബാധ്യത.

അതിഥി തൊഴിലാളികളെ നിയന്ത്രണവിധേയമായി നിയോഗിക്കാം.

⛏️തൊഴിലുറപ്പു ജോലികൾ

തൊഴിലുറപ്പു പദ്ധതി സാമൂഹിക അകലം പാലിച്ച് 21 മുതൽ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ വന്നിട്ടില്ലെന്ന് ജില്ലാ ഓഫിസ് അറിയിച്ചു.

ജലസംരക്ഷണം, വനവൽക്കരണം, വരൾചാ പ്രതിരോധം, കിണർ റീചാർജിങ്, തോടുകളുടെ നവീകരണം പോലെയുള്ള ജോലികളാണ് ഇപ്പോൾ നടത്താൻ കഴിയുക.

?‍?കാർഷിക അനുബന്ധ സ്ഥാപനങ്ങൾ

വളം, കീടനാശിനി, യന്ത്രങ്ങളുടെ പാർട്സുകൾ എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെ എല്ലാം തുറക്കാം.

?കൊറിയർ, തപാൽ
*പൊതു സേവന കേന്ദ്രങ്ങൾ
തുറന്നു പ്രവർത്തിക്കാം.

*നിബന്ധനകൾക്ക് വിധേയം

?കൃഷിമേഖല

?നെല്ല്

∙ ഒന്നാം വിളയ്ക്ക് മുന്നോടിയായി പാടം പൂട്ടിനിരത്തുന്ന പണിയാണ് നടക്കുന്നത്. പലയിടത്തും ഇതര ജില്ലകളിൽ നിന്നാണു ട്രാക്ടർ പോലെയുള്ള കാർഷിക യന്ത്രങ്ങൾ എത്തിക്കുന്നത്. അതിനു പ്രത്യേക അനുമതിയില്ലെങ്കിൽ കൃഷിപ്പണി തടസ്സപ്പെടും

∙ ?നെൽവിത്ത്

എല്ലായിടത്തും എത്താനുള്ള ഗതാഗതസൗകര്യം വേണം

∙ കഴിഞ്ഞ സീസണിൽ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് നടീൽ പൂർത്തീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ അവരെ ലഭിക്കില്ല.

∙ കഴിഞ്ഞ സീസണിൽ നെല്ല് വിറ്റ പണം പലർക്കും ലഭിച്ചിട്ടില്ല.

ലോക് ഡൗൺ മൂലം മറ്റു സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞു.

∙ തമിഴ്നാട്ടിൽ നിന്നു ജൈവവളം കിട്ടാൻ സാധ്യതയില്ല.

?പച്ചക്കറി

∙ പച്ചക്കറിക്കൃഷി മേഖലയിൽ അനിശ്ചിതത്വം ഉണ്ട്.

ചിലയിടത്ത് വിത്തിട്ടു, ചിലയിടത്ത് അനിശ്ചിതത്വം
∙ വിത്ത് എല്ലായിടത്തും എത്താൻ നടപടി വേണം
പന്തൽകെട്ടുന്നതിനുള്ള മൾച്ചിങ് ഷീറ്റ്, കമ്പി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം

∙ തോട്ടങ്ങളിൽ പലയിടത്തും തമിഴ്നാട്ടുകാരായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അവർ പലരും നാട്ടിലേക്കു മടങ്ങി.

?തുറക്കില്ല

സിനിമ തീയറ്ററുകൾ,ഷോപ്പിംഗ് മാളുകൾ ,ആരാധനാലയങ്ങൾ,നീന്തൽ കുളങ്ങൾ തുറക്കില്ല

ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ മേല്‍പ്പറഞ്ഞ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും.

ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ഡൗണ്‍ അതേപടി തുടരും

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്നും ഡിജിപി അറിയിച്ചു

Related Articles

Back to top button
error: Content is protected !!
Close