COVID-19

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണം

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജോയിന്റ് ഡയറ്ക്ടര്‍ അറിയിച്ചു.  

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്.

ഇവ www.eemployment.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം.  

2020 ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും.

ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്്ട്രേഷന്‍ പുതുക്കാം.

 ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫിക്കേഷന്‍ നടത്തിയാല്‍ മതി.

 2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.

Related Articles

Back to top button
error: Content is protected !!
Close