COVID-19NURSE JOB

അട്ടപ്പാടിയില്‍ മെഡിക്കല്‍ ഓഫീസര്‍,ഫാര്‍മസിസ്റ്റ് ,സ്റ്റാഫ് നഴ്‌സ് ,പാലക്കാട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ഒ. പി  ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയം,  ഉന്നത യോഗ്യതകള്‍ എന്നിവ അഭിലക്ഷണീയം.

പ്രായപരിധി 25-45.
താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജൂണ്‍ 12 നകം അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ എത്തിക്കണം. ഫോണ്‍- 04924 254382.

ഫാര്‍മസിസ്റ്റ് ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.

ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 18 -41. താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04924 254382.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണ് ഉള്ളത്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നേഴ്‌സിങ് / മൂന്നുവര്‍ഷത്തെ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 20-41 വയസ്.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04924-254382.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പാലക്കാട് ദേശീയ ആരോഗ്യദൗത്യത്തിന്റെ (ആരോഗ്യകേരളം) കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

ബിരുദത്തോടൊപ്പം പി.ജി.ഡി.സി.എ/ ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപിങ് പരിചയവും ഉണ്ടാവണം.

മൈക്രോസോഫ്റ്റ് ഓഫീസ് അറിയുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ 11 നകം [email protected] ലേക്ക് അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related Articles

Back to top button
error: Content is protected !!
Close