COVID-19

ലോക്ക് ഡൌൺ ഇളവുകൾ സംബന്ധിച്ച് നിർദേശം

മാർച്ച് അവസാനം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിൽ ചില കാര്യങ്ങളിൽ നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽ തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.

ഓരോ സംസ്ഥാനത്തെയും രോഗവ്യാപാനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തിൽ മാറ്റം വരുത്തേണ്ടത്.

കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയുണ്ടായി. ഇതിൽ ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും.

 • കേസുകൾ വർദ്ധിച്ചുവരുന്ന സാഹര്യത്തിൽ കൂട്ടം കൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല. രോഗവ്യാപനം തടയാൻ അത് ആവശ്യമാണ്.
 • കേരളത്തിൽ സംഘം ചേരുന്നവരിൽ സാംസ്‌കാരിക പ്രസ്ഥാനത്തിലും യുവജന സംഘടനകൾ ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളിലും കൂടുതലും പ്രായാധിക്യമുള്ളവരാണ്.
 • സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വാറന്റൈൻ പരാജയപ്പെടും.
 • ഇവർ വീടുകളിൽ നിന്നും പുറത്തു വന്നാൽ മരണ സാധ്യതയുള്ളവരുടെ എണ്ണം വർദ്ധിക്കും.
 • ആൾകൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലുകളും നിലവിലുള്ള സാഹചര്യത്തിൽ അനുവദിക്കുന്നത് അപകടകരമാകും.
 • ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേർ എന്ന പരിധിവെച്ച് വിവാഹച്ചടങ്ങുകൾ അനുവദിക്കാമെന്നാണ് കാണുന്നത്.
 • കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകും.
 • വിദ്യാലയങ്ങൾ സാധാരണപോലെ തുറക്കുന്നത് ജൂലൈയിലോ അതിനു ശേഷമോ മതിയെന്നാണ് സർക്കാർ കരുതുന്നത്. ഇക്കാര്യവും കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യും.
 • എട്ടാം തീയതിക്കുശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര ഗവൺമെന്റിനെ അറിയിക്കും.

കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗണായിരിക്കും. ജൂൺ 30 വരെ ഇന്നത്തെ നിലയിൽ അത് തുടരും.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് വരുന്നതിന് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം. രജിസ്റ്റർ ചെയ്യാതെ ആളുകൾ വന്നാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കും.

 • അന്തർജില്ലാ ബസ് സർവ്വീസ് പരിമിതമായ തോതിൽ അനുവദിക്കാം.
 • തൊട്ടടുത്ത രണ്ടു ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാമെന്നാണ് കാണുന്നത്.
 • എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയിൽ മാസ്‌ക് ധരിക്കണം. വാതിലിനരികിൽ സാനിറ്റൈസർ ഉണ്ടാകണം.
 • സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.
 • കാറിൽ ഡ്രൈവർക്കു പുറമെ മൂന്നുപേർക്ക് യാത്ര ചെയ്യാം.
 • ഓട്ടോയിൽ രണ്ട് യാത്രക്കാരെ അനുവദിക്കും.

 • സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്റ്റുഡിയോക്കകത്തും ഇൻഡോർ ലൊക്കേഷനിലും ആകാം. എന്നാൽ, 50 പേരിലധികം പാടില്ല.
 • ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി ആളുകളുടെ എണ്ണം 25.
 • അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ജില്ലകളിൽ നിത്യേന ജോലിക്ക് വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവർക്ക് പ്രത്യേക പാസ് അനുവദിക്കും.
 • പൊതുമരാമത്ത് ജോലികൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തേക്കുള്ള പാസ് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close