COVID-19NURSE JOB

മെഡിക്കൽ ഓഫീസർ,റേഡിയോളജിസ്റ്റ്, ജെ പി എച് എൻ,ലാബ് ടെക്‌നിഷ്യൻ ഒഴിവ്

തൃശ്ശൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കോൺട്രാക്ട്, ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

മെഡിക്കൽ ഓഫീസർ, ജെ പി എച്ച് എൻ, ലാബ് ടെക്‌നീഷ്യൻ എന്നീ ഒഴിവുകളാണുള്ളത്.

മെഡിക്കൽ ഓഫീസർക്ക് എംബിബിഎസ് ബിരുദവും ടി സി എം സി പെര്മനെന്റ് രജിസ്‌ട്രേഷനും നിർബന്ധമാണ്. 62 വയസ് കവിയാൻ പാടില്ല. 45,000 രൂപയാണ് ശമ്പളം.

ജെ പി എച് എൻ ഒഴിവിലേക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ എന്നുള്ള ജെ പി എച്ച് എൻ കോഴ്‌സ് ബിരുദം, കൂടാതെ കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഓടുകൂടിയ യോഗ്യതയും പരിഗണിക്കും. 55 വയസ്സാണ് പ്രായപരിധി. 450 രൂപയാണ് ദിവസവേദനമായി ലഭിക്കുക.

ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി എം എൽ ടി, ബി എസ് സി എം എൽ ടി ബിരുദം കൂടാതെ പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധം. പ്രായപരിധി 40 വയസ്സ് കവിയരുത്. 450 രൂപയാണ് ദിവസവേദനം.

താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം ജനനതീയതി, രജിസ്‌ട്രേഷൻ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ [email protected] എന്ന ഈ മെയിലിലോ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഉള്ള ആരോഗ്യ കേരളം ഓഫീസിലോ ജൂലൈ പത്തിന് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടത് ആണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സതീശൻ ടിവി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 -2325824.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് അൾട്രാ സൗണ്ട് സ്‌കാനിംഗ് നടത്തുന്നതിന് റേഡിയോളജിയിൽ ബിരുദമുളള ഡോക്ടർമാരെ നിയമിക്കുന്നു.

റേഡിയോ ഡയഗോനസിസിൽ എംഡി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത.

താൽപര്യമുളളവർ സൂപ്രണ്ടിനെ വിളിക്കുക. ഫോൺ: 04884 2325214, 9447068513.

Related Articles

Back to top button
error: Content is protected !!
Close