COVID-19

ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം

പാലക്കാട്: കൊടുവായൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്ട്ര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

 താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരപ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന.

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുടെ (നാല്) ഒഴിവുണ്ട്.

എട്ടാം തരത്തില്‍ കുറയാത്ത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

തത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രിയില്‍ നേരിട്ടോ [email protected] ലേക്കോ അപേക്ഷിക്കണം.

ഫോണ്‍ 0467 2217018

കണ്ണൂര്‍ :ജില്ലാ ആശുപത്രിയില്‍ എന്‍ എച്ച് എമ്മിന്റെ കീഴില്‍  ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  

  • ഡോക്ടര്‍ – എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍.  
  • സ്റ്റാഫ് നഴ്‌സ് – അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ് ആണ് യോഗ്യത.  

താല്‍പര്യമുള്ളവര്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലായ് 29 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍  നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം

Related Articles

Back to top button
error: Content is protected !!
Close