EDUCATION

പ്ലസ് വൺ പ്രവേശനം 10ന് ശേഷം

പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 10നു ശേഷം ആരംഭിക്കും. മുൻവർഷങ്ങളിലെപ്പോലെ ഓൺലൈനായി ഏകജാലക സംവിധാനത്തിൽത്തന്നെയാകും പ്രവേശന നടപടികൾ.

  • അപേക്ഷിക്കാൻ കൂടുതൽ ദിവസം അനുവദിക്കും.
  • സിബിഎസ്ഇ, ഐസിഎസ്ഇ ഫലം 15നകം വരുന്നതിനാൽ എല്ലാവർക്കും ആദ്യഘട്ടം തന്നെ അപേക്ഷ നൽകാനാകും.

എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്കായി സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 3,61,746 പ്ലസ് വൺ സീറ്റാണ്‌. ഇതിൽ 1,41,050 സീറ്റ്‌ സർക്കാർ സ്കൂളുകളിലും 1,65,100 സീറ്റ്‌ എയ്ഡഡ് മേഖലയിലുമാണ്. 55,596 സീറ്റ്‌ അൺഎയ്ഡഡ് സ്കൂളുകളിലുമുണ്ട്‌.

സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ്‌ ക്വോട്ടാ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്‌. പ്ലസ് വൺ, ഐടിഐ, പോളിടെക്നിക് വിഭാഗങ്ങളിലായി 4,23,975 സീറ്റ്‌ ആകെയുണ്ട്‌.

CSC കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വയമോ ഏകജാലക വിന്റോയായ hscap.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വെബ് സൈറ്റിൽ കയറി അഡ്മിഷൻ ലിങ്ക് ഓപ്പൺ ചെയ്ത് എസ് എസ് എൽ സി രജിസ്റ്റർ നമ്പർ നൽകിയാണ് നടപടികൾക്ക് തുടക്കമിടേണ്ടത്.

  • എന്നാൽ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർത്ഥികൾ അവരുടെ പേര് വിവരങ്ങൾ സ്വയം ടൈപ്പ് ചെയ്ത് നൽകണം.
  • പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ വിവരങ്ങൾ തെറ്റ് കൂടാതെ നൽകാൻ ശ്രമിക്കണം.
  • അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂൾ കോഡും തെറ്റ് കൂടാതെ നൽകണം.

പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിട്ട ശേഷം എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളിൽ വെരിഫിക്കേഷന് നൽകാം.

കൂടുതൽ വിവരങ്ങൾക്ക്

Help Desk at Directorate: 0471 2323198

കഴിഞ്ഞവർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ 20 ശതമാനംവരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു. ഇത്തവണ ഇക്കാര്യത്തിൽ അപേക്ഷകരുടെ എണ്ണംകൂടി പരിഗണിച്ച്‌ അലോട്ട്‌മെന്റ്‌ ഘട്ടത്തിലേ തീരുമാനമുണ്ടാകൂ.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ എസ്എസ്എൽസി ജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ് വൺ സീറ്റുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലും എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണം പ്ലസ് വൺ സീറ്റുകളേക്കാൾ കൂടുതലാണ്. കുട്ടികൾ ചേരാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മുൻവർഷങ്ങളിൽ ജില്ല മാറ്റി ആവശ്യക്കാർക്ക്‌ നൽകിയിരുന്നു.

ഇക്കാര്യത്തിൽ തീരുമാനം പ്രവേശന നടപടി പൂർത്തീകരിക്കുന്ന ഘട്ടത്തിലേ ഉണ്ടാകൂ. എസ്‌എസ്‌എൽസി ജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർപഠന സൗകര്യമൊരുക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!
Close