EDUCATION

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനവും: 1000 രൂപ മാസം സ്റ്റൈപ്പന്റും.

തിരുവനന്തപുരത്ത് തൈക്കാടിലെ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടിജാതി/വര്‍ഗ്ഗക്കാരായ യുവതീയുവാക്കള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷം ദൈര്‍ഘ്യമുളള കമ്പ്യൂട്ടര്‍ ‘O’ ലെവല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

  • 18 നും 30 നും ഇടയില്‍ പ്രായമുളള 12 ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കമ്പ്യൂട്ടര്‍ ‘O’ ലെവല്‍ കോഴ്സില്‍  ചേരാം. 
  • 18 നും 30 നും ഇടയില്‍ പ്രായമുളള 12 ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും അല്ലെങ്കില്‍ പത്താം ക്ലാസ്സും ഐടിഐയും (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ/ കമ്പ്യൂട്ടര്‍/ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ്) പാസ്സായ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ചേരാം.
  • സ്റ്റൈപ്പന്റ് മാസം 1000 രൂപ.

കോഴിക്കോട് എന്‍ഐടി ക്യാമ്പസിനടുത്തുളള നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (NIELIT) ആണ് കോഴ്സ് നടത്തുന്നത്.

താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, നാഷണല്‍ കരീയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി, മ്യൂസിക് സെന്ററിന് പിന്‍വശം, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലോ, 

cgctvm…@gmail.com എന്ന ഇമെയിലിലോ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2332113, 9080515215, 8304009409.

Related Articles

Back to top button
error: Content is protected !!
Close