Uncategorized

ധനസഹായമായി 35,000 രൂപ അനുവദിച്ചു നല്‍കുന്ന സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷിതാവിന് തൊഴില്‍ ആരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിച്ചു നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


അപേക്ഷക ബി പി എല്‍ കുടുംബാംഗവും സംരക്ഷിക്കുന്നത് 70 ശതമാനമോ അതില്‍ കൂടുതലോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയായിരിക്കുകയും വേണം.

  •  വിധവകള്‍, ഭര്‍ത്താവ്
  • ഉപേക്ഷിച്ചുപോയ സ്ത്രീകള്‍,
  • നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍,
  • ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താത്ത ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍,
  • അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  

സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. яндекс  

ഫോണ്‍: 0497 2712255.

Related Articles

Back to top button
error: Content is protected !!
Close